Connect with us

Kerala

ലോക്‌സഭാ സീറ്റ് വിഭജനത്തിന് സമയമായിട്ടില്ലെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന ഘടകക്ഷികളുടെ ആവശ്യം സി പി എം തള്ളി. തിരഞ്ഞെടുപ്പിനുള്ള മറ്റു മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സീറ്റ് വിഭജനം ചര്‍ച്ച ചെയേണ്ടത്തുള്ളൂവെന്ന് സി പി എം വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ സി പി ഐയും ആര്‍ എസ് പിയുമാണ് സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന ആവശ്യമുന്നയിച്ചത്. സി പി ഐ ഈ ആവശ്യമുന്നയിച്ചപ്പോള്‍ ആര്‍ എസ് പി പ്ിന്തുണക്കുകയായിരുന്നു. ഒടുവില്‍ മുന്നണിയിലെ വലിയ കക്ഷിയായ സി പി എമ്മിന്റെ നിലപാട് തീരുമാനമായി അംഗീകരിച്ചു. ഇപ്പോള്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യേണ്ടതില്ലെങ്കിലും അധികം വൈകാതെതന്നെ ചര്‍ച്ച ചെയ്യാമെന്ന് സി പി എം സമ്മതിച്ചിട്ടുണ്ട്.

യു ഡി എഫ് സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായി സമരരംഗത്തിറങ്ങാനും എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. പകര്‍ച്ചപ്പനി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വിലയിരുത്തിയ യോഗം ഈ മാസം 17ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. നിയമസഭക്ക് അകത്തും പ്രക്ഷോഭം ശക്തമാക്കും. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും.

Latest