Connect with us

Kerala

ഇന്ധനം കടലില്‍ ചോര്‍ത്തി വിമാനം അടിയന്തരമായി നിലത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ധനം കടലിലൊഴുക്കിയ ശേഷം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.50ന് മസ്‌കറ്റിലേക്ക് തിരിച്ച ഐ എക്‌സ് 549 നമ്പര്‍ വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

നൂറിലധികം യാത്രക്കാരേയുമായി പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ കണ്‍ട്രോള്‍ പാനലില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുമ്പോഴുള്ള അപകട സാധ്യത ഒഴിവാക്കാന്‍ ഇന്ധനം കടലില്‍ ഒഴുക്കിക്കളഞ്ഞു. ഒരു മണിക്കൂര്‍ നേരം കടലിന് മുകളില്‍ വട്ടമിട്ട ശേഷമാണ് ഇന്ധനം ചോര്‍ത്തിക്കളയാനായത്. തുടര്‍ന്ന് 11.30ന് അടിയന്തര ലാന്‍ഡിംഗ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ പുലര്‍ച്ചെ മൂന്നരക്കുള്ള പ്രത്യേക വിമാനത്തില്‍ മസ്‌ക്കത്തില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

അപകട സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്‌സും സജ്ജമായി നിന്നു.

Latest