വരുമാനം കൂടിയ കായികതാരങ്ങളുടെ പട്ടികയില്‍ ധോണി പതിനാറാമത്

Posted on: June 7, 2013 2:41 pm | Last updated: June 7, 2013 at 2:41 pm
SHARE

dhoniന്യൂയോര്‍ക്ക്:  ലോകത്ത് ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പതിനാറാം സ്ഥാനത്ത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം 51 ആണ്. ഗോള്‍ഫ് താരം ടൈഗര്‍ വുഡാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. 78.1 മില്യന്‍ (444 കോടി രൂപ) ആണ് ടൈഗറിന്റെ വാര്‍ഷിക വരുമാനം.

2012-2013ല്‍ 31ഭ5 മില്യന്‍ (ഏതാണ്ട് 180 കോടി രൂപ) ആണ് ധോണിയുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 31ാം സ്ഥാനത്തായിരുന്നു ധോണി. ഉസൈന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ താരം ഫെര്‍ണാണ്ടോ അലന്‍സോ, ടെന്നീസ് താരങ്ങളായ റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ തുടങ്ങിയവര്‍ പട്ടികയില്‍ ധോണിക്ക് പിറകിലാണ്.

51ാമനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് 22 മില്യന്‍ ഡോളര്‍ (125 കോടി രൂപ) ആണ് വാര്‍ഷിക വരുമാനം.