സ്‌റ്റോക്ക് കുറക്കാനായി മാരുതി ഫാക്ടറികള്‍ ഇന്ന് അടച്ചിടുന്നു

Posted on: June 7, 2013 2:17 pm | Last updated: June 7, 2013 at 2:17 pm
SHARE

maruthi suzukiമുംബൈ: സ്‌റ്റോക്ക് കുറക്കാനായി മാരുതി സുസുക്കി ഇന്ന് ഫാക്ടറികള്‍ അടച്ചിടുന്നു. മനേസറിലെയും ഗുഡ്ഗാവിലെയും ഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. പ്രതിദിനം അയ്യായിരം കാറുകള്‍ നിര്‍മിക്കുന്ന കമ്പനി ഉത്പാദനം കുറച്ച് സ്‌റ്റോക്ക് നിയന്ത്രിക്കാനാണ് ഫാക്ടറി അടച്ചിടുന്നത്. ഇതിന് പുറമെ നാളെ ഷെഡ്യൂള്‍ ചെയ്ത അവധിയുമുണ്ട്. കൂടാതെ 17 മുതല്‍ 22 വരെ അറ്റക്കുറ്റപണികള്‍ക്കായും പ്ലാന്റ് അടച്ചിടും.