കൃഷ്ണന്‍കുട്ടിക്ക് മാതൃപാര്‍ട്ടിയിലേക്ക് സ്വാഗതം: തെറ്റയില്‍

Posted on: June 7, 2013 2:10 pm | Last updated: June 7, 2013 at 2:10 pm
SHARE

jose thettayilകൊച്ചി: സോഷ്യലിസ്റ്റ് ജനതയുടെ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെച്ച കെ കൃഷ്ണന്‍കുട്ടിക്ക് മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജനതാദള്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് തെറ്റയില്‍ പറഞ്ഞു. ആശയപരമായി യോജിക്കാനാകുമെങ്കില്‍ തിരിച്ചുവരാം. സര്‍ക്കാര്‍ നിലപാടുകളോട് യോജിച്ച് കൃഷ്ണന്‍ കുട്ടിക്ക് ഇനിയും ഭരണമുന്നണിയില്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും തെറ്റയില്‍ പറഞ്ഞു.