സായാഹ്ന ഒ പിക്ക് തയ്യാറെന്ന് കെ ജി എം സി ടി എ

Posted on: June 7, 2013 11:41 am | Last updated: June 7, 2013 at 12:43 pm
SHARE

doctor 2തിരുവനന്തപുരം: പനി പടരുന്ന പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സായാഹ്ന ഒ പിയോട് സഹകരിക്കാന്‍ കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) തീരുമാനിച്ചു.

സായാഹ്ന ഒ പിയുമായി സഹകരിക്കില്ലെന്ന് കെ ജെ എം സി ടി എ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഘടനയുടെ വിമത സംഘടന ഒ പി നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കെ ജി എം സി ടി എ തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞത്.