കൃഷ്ണന്‍കുട്ടിക്കെതിരെ വീരേന്ദ്രകുമാര്‍

Posted on: June 7, 2013 11:29 am | Last updated: June 7, 2013 at 11:32 am
SHARE

veerendrakumar

കോഴിക്കോട്: രാജിവെച്ച സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി നേതാവ് എം പി വീരേന്ദ്ര കുമാര്‍. കൃഷ്ണന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമായിരുന്നെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടി പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. പാര്‍ട്ടിക്ക് പുറത്ത് കൃഷ്ണന്‍കുട്ടി സമാന്തര കമ്മിറ്റി ഉണ്ടാക്കിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.