കെ കൃഷ്ണന്‍കുട്ടി രാജിവെച്ചു

Posted on: June 7, 2013 9:36 am | Last updated: June 7, 2013 at 10:17 am
SHARE

k-krishnankutty

പാലക്കാട്: സോഷ്യലിസ്റ്റ് ജനത സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി തല്‍സ്ഥാനം രാജിവെച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രത്യേകിച്ച് എം പി വീരേന്ദ്രകുമാറുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. പാര്‍ട്ടിയുമായി അദ്ദേഹത്തിന് കുറച്ചുകാലമായി കാര്യമായ അടുപ്പമില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും കാര്‍ഷികരംഗത്ത് കൂടുതല്‍ സജീവമാകുമെന്നും കൃഷ്ണന്‍കുട്ടി അറിയിച്ചു.