പുടിന്‍ വിവാഹമോചിതനായി

Posted on: June 7, 2013 9:18 am | Last updated: June 7, 2013 at 9:18 am
SHARE
putin
പുടിനും ഭാര്യ ല്യൂഡ്മിലയും

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ തന്റെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ചു. പുടിനും ഭാര്യ ലൂഡ്മിലയും ഒന്നിച്ച് ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് വിവാഹമോചന വാര്‍ത്ത മാലോകരെ അറിയിച്ചത്. മുപ്പത് വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 
സാധാരണ പ്രസിഡന്റിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ലുഡ്മിലയുടെ സാന്നിദ്ധ്യം അടുത്തിടെ പൊതുപരിപാടികളില്‍ കുറവായത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തന്റെ ജോലികളുമായി പുടിന്‍ തിരക്കിലായതുകൊണ്ട് അദ്ദേഹത്തിനൊപ്പമുള്ള ജീവിതം ദുഷ്‌ക്കരമാണെന്നാണ് ലുഡ്മില പറഞ്ഞത്.