കൊച്ചി മെട്രോയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Posted on: June 7, 2013 8:43 am | Last updated: June 7, 2013 at 4:52 pm
SHARE

kochi metro

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ശേഷം കൊച്ചി മെട്രോയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കൊച്ചി മെട്രോ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പഠിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള പാതയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയത്തിനടുത്തുള്ള പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പദ്ധതി അവലോകനം നടത്തി. ഇ ശ്രീധരന്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കെ എം മാണി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.