വിന്‍സെന്റ് ജോര്‍ജിനെതിരായ കേസ് സി ബി ഐ പിന്‍വലിച്ചു

Posted on: June 7, 2013 8:22 am | Last updated: June 7, 2013 at 10:18 am
SHARE

ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജിനെതിരെ അമിത സ്വത്ത് സമ്പാദിച്ചുവെന്ന കേസ് സി ബി ഐ അവസാനിപ്പിച്ചു. 2001 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് സി ബി ഐ അവസാനിപ്പിക്കുന്നത്. മലയാളിയായ വിന്‍സെന്റ് ജോര്‍ജ, രാജീവ് ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.