എസ് വൈ എസ് സാന്ത്വന സംഗമം 22ന്

Posted on: June 7, 2013 12:10 am | Last updated: June 7, 2013 at 12:11 am
SHARE

കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സാന്ത്വന സംഗമം ഈ മാസം 22 ന് അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. സംസ്ഥാന കൗണ്‍സില്‍ രൂപപ്പെടുത്തിയ അഞ്ചിന നയ രേഖയുടെ അടിസ്ഥാനത്തില്‍ സാമൂഹിക ക്ഷേമരംഗത്ത് അടുത്ത വര്‍ഷം നടപ്പില്‍ വരുത്തേണ്ട പദ്ധതികളുടെ പഠനവും പ്രയോഗവത്കരണ രീതികളും സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
വിശുദ്ധ റമസാനില്‍ ആചരിക്കുന്ന റീലീഫ് ഡേയും അനുബന്ധ പദ്ധതികളും പഠന വിധേയമാക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തെ 125 സോണുകളിലെയും ജില്ലകളിലെയും ക്ഷേമകാര്യ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ പ്രതിനിധികളായിരിക്കും.
പയ്യന്നൂര്‍ അല്‍ഫലാഹ് കോംപ്ലക്‌സിലും താമരശ്ശേരി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലും മലപ്പുറം വാദീസലാമിലും എറണാകുളം കലൂര്‍ സുന്നിസെന്ററിലും കൊല്ലം ഖാദിസിയ്യയിലും ഉച്ചക്ക് രണ്ട് മണിക്ക് ചേരുന്ന സംഗമങ്ങളില്‍ സംസ്ഥാന നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂബക്കര്‍ മൗലവി പട്ടുവം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.