Connect with us

Kerala

'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ : സ്വര്‍ണ മെഡല്‍ ദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ

Published

|

Last Updated

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി നടത്തിയ “സ്മാര്‍ട്ട്” സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കുള്ള മെഡല്‍ ദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. വനം മന്ത്രി കെ പി മോഹനന്‍ സ്വര്‍ണമെഡല്‍ വിതരണം ചെയ്യും. എം പി വീരേന്ദ്രകുമാര്‍, എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ, എ. പ്രദീപ്കുമാര്‍ എം എല്‍ എ, ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. കെ എം എ റഹീം, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ. അബ്ദുല്‍ കലാം, വി. കുഞ്ഞാലി മുക്കം, ഇ. യഅ്ഖൂബ് ഫൈസി ആശംസ നേരും.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലും സ്‌കൂളുകളിലും മൂന്ന് മുതല്‍ 12 വരെ ക്ലാസ് അടിസ്ഥാനത്തിലായിരുന്നു സ്‌കോളര്‍ഷിപ്പ് പരീക്ഷ. എല്ലാ ഒന്നാം റാങ്കുകാര്‍ക്കും സ്വര്‍ണമെഡലും 2001 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് യഥാക്രമം വെള്ളി, വെങ്കലം മെഡലുകളും ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിേപ്പഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. മറ്റു ജില്ലകളിലെ സ്‌കോളര്‍ഷിപ്പ് വിതരണം അതാത് ജില്ലകളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

 

Latest