സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകം: 10 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

Posted on: June 6, 2013 8:36 pm | Last updated: June 6, 2013 at 10:00 pm
SHARE

fever thermometerതിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാവുന്നതിനിടെ 10 പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു.കോഴിക്കോട്ട് ആറുപേര്‍ക്കും തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് പനി ബാധിതരായ നാലുപേര്‍ കൂടി ഇന്ന് മരണപ്പെട്ടു.

15990 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ഇന്ന് ചികില്‍സ തേടിയെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിതര്‍ കൂടുതല്‍.