ശിഖര്‍ ധവാന് കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 331/7

Posted on: June 6, 2013 8:27 pm | Last updated: June 6, 2013 at 8:28 pm
SHARE

കാര്‍ഡിഫ്: ശിഖര്‍ ധവാന്റെ കന്നി സെഞ്ചുറിയും (114) രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയുടേയും (65) കരുത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഏഴിന് 331 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 350 റണ്‍സിലേക്ക് നീങ്ങുമെന്നു തോന്നിച്ച ഇന്ത്യക്ക് അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് തിരിച്ചടിയായി. എങ്കിലും രവീന്ദ്ര ജഡേജയുടെ അവസരോചിത ബാറ്റിംഗ് (29 പന്തില്‍ 47 റണ്‍സ് നോട്ടൗട്ട്) ഇന്ത്യയെ 331 റണ്‍സില്‍ എത്തിക്കുകയായിരുന്നു. വിരാട് കോഹ്ലി (31), എം.എസ്. ധോണി (27), ദിനേശ് കാര്‍ത്തിക് (14) എന്നിവരും പൊരുതി. സുരേഷ് റെയ്‌നയും (9), അശ്വിനുമാണ് (10) പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.