ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി; വിശക്കുന്നവരുടേയും…

Posted on: June 6, 2013 8:00 pm | Last updated: June 6, 2013 at 8:04 pm
SHARE

ദുബൈ: ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ നഗരസഭ ശില്‍പശാലകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഹരിതഗൃഹവാതകം അമിതമായി പുറന്തള്ളുന്നതിനെതിരെ ബര്‍ഷ, മിസ്ഹര്‍, ബിദ, നഹദ് അല്‍ ഹമര്‍ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തി. ദേരയിലെ നഗരസഭാ ആസ്ഥാനത്തായിരുന്നു സമാപന ചടങ്ങുകള്‍.

ദുബൈ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി ഹോള്‍ഡിംഗ്‌സിന്റെ റാസല്‍ഖോറിലെ ഒയാസിസ് പമ്പ്‌സ് ഇിന്‍ഡസ്ട്രീസില്‍ വൃക്ഷത്തൈകള്‍ നട്ടു.
വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും പങ്കെടുത്ത ചടങ്ങില്‍ മനോഹര്‍ കൊട്ടിയാന്‍, അനൂപ് കുമാര്‍ ദാസ്, റിന്‍സ് പോള്‍, സിറാജ് ജലീല്‍, റോജിന്‍ പൈനുംമൂട് സംസാരിച്ചു. ശശിധരന്‍പിള്ള, മുഷ്താഖ് അഹമ്മദ്, വാജിദ് ഖാന്‍, മുഹമ്മദ് ശരീഫ്, ജേക്കബ് ജോസഫ്, ഫൗസാദ് മരിക്കാര്‍, അബ്ദുല്‍ ജബ്ബാര്‍, ഹര്‍ദേവ് സിംഗ്, ജോജോ ജോസഫ്, മുഹമ്മദ് ഗദ്ദാഫി, ഉത്തം താപ്പ നേതൃത്വം നല്‍കി. തുടര്‍ന്ന് മധുര പലഹാരങ്ങളും വിതരണം ചെയ്തു.

അബുദാബി: യു എ ഇയിലെങ്ങും ലോക പരിസ്ഥിതി ദിനം ആചരിച്ചു. അബുദാബി ഖാലിദിയ മാളില്‍ വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തി. അബുദാബിയിലെ നഹ്താം സാമൂഹിക പ്രതിബദ്ധതാ വിഭാഗവും ലുലു മാളും സംയുക്തമായാണ് ഇതിനു അവസരമൊരുക്കിയത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കരുതെന്ന സന്ദേശത്തില്‍ വിദ്യാര്‍ഥികള്‍ കലാപ്രകടനം നടത്തി.

ഷാര്‍ജ: ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിക്കനുകൂലമായ ബേഗുകള്‍ വിതരണം ചെയ്തത് ഷാര്‍ജ സ്പിന്നീസ് സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയവര്‍ക്ക് കൗതുകമുളവാക്കി. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ അമ്പതോളം വിദ്യാര്‍ത്ഥിനികള്‍ അദ്ധ്യാപികമാരുടെ സഹായത്തോടെ തുണിയില്‍ തയ്‌ച്ചെടുത്ത ബാഗുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. പരിസ്ഥിതിയെ സംരക്ഷിക്കാനും സ്‌നേഹിക്കാനുമുതകുന്ന നിരവധി സന്ദേശങ്ങള്‍ ഇംഗ്ലീഷില്‍ എഴുതി ചേര്‍ത്താണ് മുന്നോറോളം ബാഗുകള്‍ തയ്യാറാക്കിയത്.
സാധനങ്ങള്‍ വാങ്ങാനെത്തിയ ഓരോരുത്തരോടും പരിസ്ഥിതി സന്ദേശങ്ങള്‍ കൈമാറിയാണ് വിദ്യാര്‍ത്ഥിനികള്‍ ബാഗു വിതരണം നടത്തിയത്. ഷാരന്‍ മറിയ ജെയിന്‍, സഹറ ഫാത്തിമ, റൂത്ത് കുര്യന്‍,വിനോല എന്നീ വിദ്യാര്‍ത്ഥികളും ബെയ്‌നി കുര്യന്‍, വീര ജോണ്‍സണ്‍, എന്നീ അദ്ധ്യാപകരും ബാഗ് വിതരണത്തിന് നേതൃത്വം നല്‍കി. ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍ സംബന്ധിച്ചു.