Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ്: ഡീന്‍ കുര്യാക്കോസ് പ്രസിഡന്റ്; എ ഗ്രൂപ്പിന് ആധിപത്യം

Published

|

Last Updated

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് ആധിപത്യം. സംസ്ഥാന പ്രസിഡന്റായി എ വിഭാഗത്തിലെ ഡീന്‍ കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയ ഐ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷ് വൈസ് പ്രസിഡന്റായി. ഡീന്‍ കുര്യാക്കോസിന് 21,297 വോട്ട് ലഭിച്ചപ്പോള്‍ മഹേഷിന് 16,486 വോട്ടാണ് നേടാനായത്.
ആദം മുല്‍സി കോഴിക്കോട് 1117 വോട്ട് നേടി ജനറല്‍ സെക്രട്ടറിമാരില്‍ ഒന്നാമനായി. പി എം ഇഫ്തികറുദ്ദീന്‍ മലപ്പുറം(1040), അനീഷ് വരിക്കണ്ണാമല(740), ടി ജി സുനില്‍ വയനാട്(635), ജെബി മേത്തര്‍ ഹിഷാം എറണാകുളം(371), എസ് എം ബാലു തിരുവനന്തപുരം(357), ലീനാ ജി തിരുവനന്തപുരം (240), എസ് സി -എസ് ടി വിഭാഗം വനിതാ സംവരണ സീറ്റില്‍ രമ കെ ആര്‍ പത്തനംതിട്ട(187) എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. ആദം മുല്‍സിയും ലീനയും ഐ ഗ്രൂപ്പുകാരും അനീഷ് വരിക്കണ്ണാമൂല നാലാം ഗ്രൂപ്പുകാരനും മറ്റ് അഞ്ച് പേര്‍ എ ഗ്രൂപ്പുകാരുമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് 11 വോട്ടിന്റെ വ്യത്യാസത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായി. 635 വോട്ട് നേടിയ ടി ജി സുനിലിന് പിന്നില്‍ 624 വോട്ടാണ് ചാണ്ടി ഉമ്മന് നേടാനായത്. ചാണ്ടി ഉമ്മന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം സ്വദേശിയായ ഡീന്‍ തൊടുപുഴ നിയോജക മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ അഡ്വ. എ എം കുര്യാക്കോസിന്റെ മകനാണ്.

 

Latest