ബേങ്കുകള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പനക്ക് നിരോധനം

Posted on: June 6, 2013 7:37 pm | Last updated: June 6, 2013 at 7:37 pm
SHARE

gold coinമുംബൈ: ബാങ്കുകള്‍ വഒി സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കുന്നതിന് റിസര്‍വ് ബേങ്ക് നിരോധനമേര്‍പ്പെടുത്തി. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ ധനമന്ത്രി പി ചിദംബരമാണ് തീരുമാനം അറിയിച്ചത്. ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെയാണ് പുതിയ തീരുമാനം. സ്വര്‍ണത്തിനെതിരെ വായ്പ അനുവദിക്കുന്നത് കുറക്കണമെന്നും ചിദംബരം ബേങ്കുകളോട് ആവശ്യപ്പെട്ടു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ ദിവസം കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ആറ് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായായിരുന്നു വര്‍ധന. ഇറക്കുമതി കുറക്കാന്‍ സ്വര്‍ണനാണയം വില്‍ക്കുന്നത് തടയുന്നത് ഉള്‍പ്പെടെ തീരുമാനങ്ങള്‍ എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബേങ്ക് വഴിയുള്ള സ്വരണ നാണയ ഇടപാട് നിരോധിച്ചത്.