യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി വോട്ടെണ്ണലിനിടെ സംഘര്‍ഷം

Posted on: June 6, 2013 6:31 pm | Last updated: June 6, 2013 at 6:33 pm
SHARE

എറണാകുളം: യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണലിനിടെ സംഘര്‍ഷം. എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

എറണാകുളം ടൗണ്‍ഹാളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് ഐ, എ വിഭാഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ ഏറ്റുമുട്ടിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ടൗണ്‍ഹാള്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണലിന് മുന്നോടിയായി എറണാകുളത്ത് എത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പാണെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കേണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം രൂക്ഷമായ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞടുപ്പ് ഇരു ഗ്രൂപ്പുകള്‍ക്കും ശക്തി തെളിയിക്കാനുള്ള വേദികൂടിയാണ്.

എ ഗ്രൂപ്പിലെ ഡീന്‍ കുര്യാക്കോസ് സംസ്ഥാന പ്രസിഡന്റായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ സെക്രട്ടറിയാകുമെന്ന് ഉറപ്പായി.