സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

Posted on: June 6, 2013 5:11 pm | Last updated: June 6, 2013 at 5:11 pm
SHARE

medical entranതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി. പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ നടപടി. പുതിയ പരീക്ഷ ഈ മാസം 22ന് നടത്തും. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്താനാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷാ സ്ഥലവും സമയവും സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം 31ന് നടത്തിയ പ്രവേശന പരീക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.