റിലയന്‍സ് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

Posted on: June 6, 2013 4:35 pm | Last updated: June 6, 2013 at 4:35 pm
SHARE

mukesh ambaniമുംബൈ: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബനി പറഞ്ഞു. പെട്രോ കെമിക്കല്‍, എണ്ണ- വാതക ഖനനം, ബ്രോഡ്ബാന്റ്, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് റിലയന്‍സ് നിക്ഷേപത്തിന് ഒരുങ്ങുന്നതെന്ന് മുകേഷ് അംബാനി ഓഹരി ഉടമകളുടെ യോഗത്തില്‍ വ്യക്തമാക്കി. ലോകത്തെ അഞ്ച് പെട്രോകെമിക്കല്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിക്കുകയാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.