സഹായികളെ അനുവദിച്ചില്ല; മഅദനി ആശുപത്രിയിലേക്കില്ല

Posted on: June 6, 2013 3:53 pm | Last updated: June 6, 2013 at 3:53 pm
SHARE

Abdul_Nasar_Madaniബംഗളൂരു: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി തുടര്‍ ചികിത്സക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ തനിക്ക് സഹായിയെ അനുവദിക്കണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ തള്ളിയതിനെ തുടര്‍ന്നാണ് മഅദനിയുടെ തീരുമാനം. ഇന്ന് മുതല്‍ അടുത്ത മാസം 21 വരെ ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ തുടര്‍ ചികിത്സക്ക് വിധേയനാകുമെന്നായിരുന്നു നേരെത്തെ അറിയിച്ചിരുന്നത്.

സൗഖ്യ ആശുപത്രിയിലെ ആദ്യഘട്ട ചികിത്സക്ക് ശേഷം എല്ലാ മാസവും പരിശോധനക്ക് ഹാജരാകണമെന്ന ആശുപത്രി നിര്‍ദേശം ജയില്‍ അധികൃതര്‍ പാലിച്ചിരുന്നില്ല.