ഭിന്നത രൂക്ഷം; ബി ജെ പി സംസ്ഥാന ഘടകത്തില്‍ കൂട്ടരാജി

Posted on: June 6, 2013 3:36 pm | Last updated: June 6, 2013 at 3:36 pm
SHARE

bjpതിരുവനന്തപുരം: ബി ജെ പിയുടെ സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന ഭാരവാഹി പട്ടിക സംബന്ധിച്ചുള്ള തര്‍ക്കം തുടരുന്നതിനിടെ വിമതപക്ഷത്തിലെ മൂന്ന് പേര്‍ രാജിക്കത്ത് നല്‍കി. എം ടി രമേശ്, രമാ രഘുനന്ദന്‍, എന്‍ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്. ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസിനാണ് ഇവര്‍ രാജിക്കത്ത് കൈമാറിയത്.

ഇന്നലെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ എന്‍ എന്‍ രാധാകൃഷ്ണനെ ജനറല്‍ സെക്രട്ടറിയായും എം ടി രമേശിനെയും രഘുനന്ദനെയും വൈസ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചിരുന്നു. രാധാകൃഷ്ണനെയും രമേശിനെയും വൈസ്പ്രസിഡന്റുമാരാക്കണമെന്നതായിരുന്നു നേരത്തെയുള്ള ധാരണ. ഇത് ലംഘിച്ച് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഏകപക്ഷീയ തീരുമാനം നടപ്പാക്കിയെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്.