ബിജെപി സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ചുമതലയേല്‍ക്കില്ല

Posted on: June 6, 2013 10:00 am | Last updated: June 6, 2013 at 11:59 am
SHARE

BJPതിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പൊട്ടിത്തെറി. സംസ്ഥാന നേതാക്കളെ തീരുമാനിക്കുന്നതില്‍ വി.മുരളീധരന്‍ ഏകപക്ഷീയമായ നിലപാട് കൈക്കാണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം സ്ഥാനമേല്‍ക്കില്ല.സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, രമാരഘുനന്ദന്‍ എന്നിവരാണ് തങ്ങള്‍ ചുമതലയേല്‍ക്കില്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

എ.എന്‍.രാധാകൃഷ്ണനെ ജനറല്‍ സെക്രട്ടറിയായും എംടി. രമേശിനെയും രമാരഘുനന്ദനെയും വൈസ് പ്രസിഡന്റുമാരാക്കിയും കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തങ്ങളോടൊ പാര്‍ട്ടിയിലെ മറ്റുള്ളവരോടൊ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് മുരളീധരന്‍ തീരുമാനമെടുത്തതെന്നാണ് ഇവരുടെ പരാതി.