Connect with us

National

ശ്രീശാന്തിനെതിരെ മക്കോക്ക: കടുത്ത അനീതിയെന്ന് മുന്‍ അഡീ.സോളിറ്റര്‍ ജനറല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ മലയാളിതാരം ശ്രീശാന്ത്,അങ്കിത്ത് ചവാന്‍,അജിത് ചാന്ദില, എന്നിവര്‍ക്കെതിരെ അധോലോകപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള മക്കോക്ക നിയമം ചുമത്തിയത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കെടിഎസ് തുളസി പറഞ്ഞു.മൂന്ന് വര്‍ഷത്തിലധികം കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് മാത്രമാണ് മക്കോക്ക നിയമം ചുമത്താനാകൂ. അതേസമയം വാതുവെപ്പ തെളിഞ്ഞാല്‍ ഒരു മാസത്തെ തടവിന് മാത്രമേ വ്യവസ്ഥയുള്ളൂവെന്നും അഡീ.സോളിറ്റര്‍ ജനറല്‍ പറഞ്ഞു. അധോലോകം ഉള്‍പ്പടെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കൊണ്ടുവന്നതാണെങ്കിലും ഈ നിയമം ഡല്‍ഹിയില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത് 2002 ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്.

Latest