മാവോയിസ്റ്റ് ആക്രമണം:കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംശയം

Posted on: June 6, 2013 11:00 am | Last updated: June 6, 2013 at 11:48 am
SHARE

mavoist1റായ്പൂര്‍: ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് റാലിക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംശയം. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം സംസ്ഥാനത്തെ 12 കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായ സമയത്തെ നേതാക്കളുടെ പെരുമാറ്റത്തില്‍ എന്‍ഐഎ സംശയം രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് എന്‍ഐഎ യുടെ നിലപാട്.