മൈക്കിള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: June 6, 2013 8:48 am | Last updated: June 6, 2013 at 10:49 am
SHARE

paris-jackson-suicide_630ലോസ് ആഞ്ചല്‍സ്: അന്തരിച്ച പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ജാക്‌സന്റെ മകള്‍ പാരീസ് ജാക്‌സന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വലതു കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച പാരിസിനെ കാലിഫോണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാക്‌സന്റെ മുന്‍ ഭാര്യയും പാരിസിന്റെ അമ്മയുമായ ഡെബീ റോവ് സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള വാര്‍ത്ത സ്ഥിതീകരിച്ചത്.ജാക്‌സന്റെ മരണമാണ് പാരിസിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും അപകടനില തരണം ചെയ്ത് വരികയാണെന്നും ബന്ധുകള്‍ വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ എന്റര്‍ട്ടൈന്‍മെന്റ് വെബ്‌സൈറ്റായ ടിഎംസിയാണ് വാര്‍ത്ത പുറത്ത്‌വിട്ടത്.