ജില്ലയിലെങ്ങും എസ് എസ് എഫ് വൃക്ഷത്തെകള്‍ നട്ടു

Posted on: June 6, 2013 2:04 am | Last updated: June 6, 2013 at 2:04 am
SHARE

കോഴിക്കോട്: എസ് എസ് എഫ് ‘നാളേക്കൊരു തണല്‍ ‘ ക്യാമ്പയിനിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെങ്ങും സൗജന്യ വൃക്ഷതൈ വിതരണം നടന്നു. പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ വൃക്ഷത്തൈകള്‍ നട്ടു. മരത്തിന്റെ മാഹാത്മ്യം സമൂഹത്തെ ഓര്‍മപ്പെടുത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികളുണ്ടായിരുന്നു. 
എസ് എസ് എഫ് കോഴിക്കോട് ഡിവിഷന്‍തല ഉദ്ഘാടനം തിരുവണ്ണൂരില്‍ സൈതുവിന് തൈ നല്‍കി വിജയകുമാര്‍ നിര്‍വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി അക്ബര്‍ സാദിഖ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബേപ്പൂര്‍ റേഞ്ച് സെക്രട്ടറി അശ്‌റഫ് സഖാഫി സംബന്ധിച്ചു. സൗജന്യ വൃക്ഷതൈ വിതരണവും നടന്നു.
ഫറോക്ക് ഡിവിഷന്‍തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നിര്‍വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സയ്യിദ് കെ വി തങ്ങള്‍, സലീം മുസ്‌ലിയാര്‍ കാരാട്, ഹനീഫ ചുങ്കം, ശബീര്‍ വടക്കുമ്പാട്, സലീം സഖാഫി കൈമ്പാലം, സിയാദ് രാമനാട്ടുകര, ശാഫി ചാലിയം പങ്കെടുത്തു.
എസ് എസ് എഫ് കാന്തപുരം മദീനത്തുനൂര്‍ ഓഫ് കാമ്പസ് അസീസിയ കാമ്പസ് സെല്‍ വൃക്ഷത്തൈകള്‍ നട്ടു. ബോധവത്കരണ ക്ലാസും നടത്തി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. അസ്‌ലം സഖാഫി മാളിയേക്കല്‍, അര്‍ഷാദ് നൂറണി, കാമില്‍ സഖാഫി കൂത്തുപറമ്പ് സംബന്ധിച്ചു.
കൊടിനാട്ടുമുക്ക് സുന്നിയ്യ മദ്‌റസയുടെ വൃക്ഷത്തൈ നടല്‍ ത്വാഹ സൈനി മട്ടന്നൂരും അബ്ദുര്‍റഷീദ് സഖാഫി വെള്ളലശ്ശേരിയും ചേര്‍ന്ന് നിര്‍വഹിച്ചു.
താമരശ്ശേരി ഡിവിഷന്‍ കമ്മിറ്റി 80 ഗ്രാമങ്ങളില്‍ വൃഷത്തൈ നട്ടു. ഡിവിഷന്‍ തല ഉദ്ഘാടനം കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ കാമ്പസില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ കെ ഹംസ ഹാജി, അബ്ദുല്‍ മജീദ് സഖാഫി ചോയിമഠം, അബ്ദുര്‍റഹീം നിസാമി, ഹാരിസ് എലോക്കര, മുബശ്ശിര്‍, കെ കെ സഹല്‍ സംസാരിച്ചു.
എസ് എസ് എഫ് കാന്തപുരം അസീസിയ്യ കാമ്പസ് സെല്‍ ബോധവത്കരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂളില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു താനിക്കാകുഴി വൃക്ഷത്തൈ നട്ടു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം പരിസ്ഥിതി ബോധവത്കരണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ശക്കീര്‍, പ്രിയ ജോസ്, സുജ, ഇ കെ മുഹമ്മദ് ഷാക്കിര്‍ സംബന്ധിച്ചു.
നരിക്കുനി ഡിവിഷന്‍തല ഉദ്ഘാടനം ഇസ്സത്താബാദില്‍ കേരള ഫാംസ് അസോസിയേഷന്‍ ഉപദേശക സമിതി മെമ്പര്‍ സലീം മടവൂര്‍ നിര്‍വഹിച്ചു. ഇസ്സുദ്ദീന്‍ സഖാഫി, ഇബ്‌റാഹിം സഖാഫി പാലങ്ങാട്, ഫസല്‍ നരിക്കുനി, ഷാജുദ്ദീന്‍ കെ, എം. എം നവാസ്, എം എം നൗഷാദ് സംബന്ധിച്ചു.
പേരാമ്പ്ര ഡിവിഷന്‍ കമ്മിറ്റിയുടെ വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം മുളിയങ്ങലില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ഹനീഫ് നിര്‍വഹിച്ചു. ടി മൊയ്തു കായക്കൊടി, തുഫൈല്‍ സഅദി തിരുവോട്, ഹമീദ് പേരാമ്പ്ര, സിദ്ദീഖ് സഖാഫി കൈപ്രം, ബഷീര്‍ മുസ്‌ലിയാര്‍ കൂരാച്ചുണ്ട്, അജ്‌നാസ് സഅദി കൂരാച്ചുണ്ട്, റശീദ് സഖാഫി നടുവണ്ണൂര്‍ സംബന്ധിച്ചു.
കൊയിലാണ്ടി ഡിവിഷന്‍ തല ഉദ്ഘാടനം മേപ്പയൂരില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, പി വി അബ്ദുല്ല, റിയാസ് പാലച്ചുവട്, സുഹൈര്‍ സഖാഫി, പി കെ ശിഫാസ്, പി കെ ഇസ്മാഈല്‍ പങ്കെടുത്തു.
എസ് എസ് എഫ് തൊട്ടില്‍പ്പാലം യൂനിറ്റ് വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം തൊട്ടില്‍പ്പാലം എസ് ഐ സോമന്‍ നിര്‍വഹിച്ചു. എസ് എസ് എഫ്, എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി. കുറ്റിയാടി സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ കെ പി ഉദ്ഘാടനം ചെയ്തു.