ഫിലിം ഫാക്ടറി: സി ഐ ടി യു പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: June 6, 2013 1:59 am | Last updated: June 6, 2013 at 1:59 am
SHARE

ഗൂഡല്ലൂര്‍: കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഊട്ടി ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്ടറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടറി സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സി ഐ ടി യു സമരത്തിനൊരുങ്ങുന്നത്.
ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, മഞ്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈമാസം 18ന് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.
എച്ച് പി എഫ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന് 1000 കത്തുകള്‍ അയക്കാന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ വി വി ഗിരി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എല്‍ ത്യാഗരാജന്‍, ജി സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അറുമുഖം, കെ രാജന്‍, ജെ ഹാള്‍ദുരൈ പ്രസംഗിച്ചു.