Connect with us

Kerala

നാളേക്കൊരു തണല്‍; വൃക്ഷത്തൈ നട്ടു

Published

|

Last Updated

പാലക്കാട്: നാളെക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടല്‍ ദൗത്യത്തിന് തുടക്കമായി. ലോക പരിസ്ഥിതി ദിനമായ ഇന്നലെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എം എല്‍ എ മാരായ കെ അച്യുതന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ്, ഫോറസ്റ്റ് വൈല്‍ഡ് കണ്‍സര്‍വേറ്റര്‍ കെ രാജേഷ്, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ വി പി എം ഇസ്ഹാഖ് പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഉമര്‍ഓങ്ങല്ലൂര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് നന്ദിയും പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപന പരിസരം, തരിശുസ്ഥലങ്ങള്‍, പാതയോരങ്ങള്‍ ഉള്‍പ്പെടെ പ്രധാന കവലകളിലും പൊതു സ്ഥലങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയാണ് തൈകള്‍ നടുന്നത്. 85 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന വൃക്ഷത്തൈ നടല്‍ ചടങ്ങില്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.