എസ് എസ് എഫ് അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് ഇന്ന് തുടക്കമാവും

Posted on: June 6, 2013 12:57 am | Last updated: June 6, 2013 at 12:57 am
SHARE

കോഴിക്കോട്: എസ് എസ് എഫിന്റെ 2013 – 14 സംഘടനാ വര്‍ഷത്തെ അര്‍ധവാര്‍ഷിക കൗണ്‍സിലുകള്‍ക്ക് ഇന്ന് തുടക്കമാവും. ഘടക ശാക്തീകരണത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ഘടകങ്ങളിലും ഗ്രേഡിംഗ് അടിസ്ഥാനമാക്കിയാണ് കൗണ്‍സിലുകള്‍ ക്രമീകരിച്ചത്. സംസ്ഥാനത്തെ 6300 യൂനിറ്റുകളില്‍ ഈമാസം 6 – 18 കാലയളവിലും സെക്ടര്‍ 19 – 30, ഡിവിഷന്‍ ജൂലൈ 1 – 10, ജില്ല ജൂലൈ 15 – 20 കാലയളവിലുമാണ് അര്‍ധവാര്‍ഷിക കൗണ്‍സില്‍ നടക്കുന്നത്. കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന അവലോകനവും സെപ്തംബര്‍ വരെയുള്ള പ്രവര്‍ത്തന പദ്ധതികളുടെ അവതരണവും നടക്കും.
കൗണ്‍സിലിന് മുന്നോടിയായി പത്തനംതിട്ട, മേപ്പാടി, കൊല്ലം എന്നിവിടങ്ങളില്‍ നേതൃപരിശീലന സോണല്‍ ക്യാമ്പുകള്‍ നടക്കും. യൂനിറ്റ് കൗണ്‍സിലുകള്‍ക്ക് ഡിവിഷന്‍ പ്രതിനിധിയും യു സിമാരും നേതൃത്വം നല്‍കും. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു.