Connect with us

Editorial

ക്രിക്കറ്റിന്റെ കാര്യം

Published

|

Last Updated

മാന്യന്മാരുടെ കളിയെന്ന ഖ്യാതി ഉണ്ടായിരുന്ന ക്രിക്കറ്റില്‍ അരുതാത്തത് പലതും നടക്കുമ്പോള്‍ കളിയെ സ്‌നേഹിക്കുന്നവര്‍ ലജ്ജിച്ചു കല കുനിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ മാത്രമല്ല, ലോക ക്രിക്കറ്റിനെത്തന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ).  കോടാനുകോടി ഡോളറിന്റെ പളപളപ്പ് തന്നെയാണ് ബി സി സി ഐക്ക് ഈ അധീശത്വം നല്‍കുന്നത്. ഇങ്ങനെയുള്ള ബി സി സി ഐയുടെ ഓമന സന്തതിയായ ഐ പി എല്‍ അരങ്ങ് തകര്‍ത്താടുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ജനകോടികളുടെ ആശയാഭിലാഷങ്ങള്‍ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബി സി സി ഐക്ക് കഴിയാതെ പോയതാണ് വാതുവെപ്പടക്കമുള്ള അരുതായ്മകള്‍ക്ക് വഴിവെച്ചത്. വിരുദ്ധ താത്പര്യങ്ങള്‍, ബഹുകോടികള്‍ ഇറക്കാന്‍ ശേഷിയുള്ള ഫ്രാഞ്ചൈസികള്‍, കളിക്ക് ശേഷം ഒരുക്കപ്പെടുന്ന വിനോദ കേളികള്‍, സത്കാരങ്ങള്‍, സിനിമാ താരങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാം ക്രിക്കറ്റിനെ അധോലോക സ്വാധീനങ്ങളിലേക്ക് വലിച്ചിഴച്ച ഘടകങ്ങളാണ്. ഐ പി എല്ലില്‍ വാതുവെപ്പ് നടക്കുന്നതായി  ബി സി സി ഐക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു. പക്ഷേ, ബി സി സി ഐ അത് മൂടിവെക്കാനാണ് ശ്രമിച്ചതെന്നത് ഏറെ ഗൗരവമുള്ളതാണ്. വാതുവെപ്പ് തടയാമായിരുന്നിട്ടും ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ അതിനായി ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതില്‍ അദ്ദേഹത്തിന് കൂടി പങ്കുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. ബി സി സി ഐ സെക്രട്ടറിയും ട്രഷററും ഏതാനും ഭരണസമിതി അംഗങ്ങളും രാജി വെച്ചിട്ടും പ്രസിഡന്റ് കുലുങ്ങിയില്ല.

ജൂണ്‍ രണ്ടിന് ചെന്നൈയില്‍ ബി സി സി ഐയുടെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നടക്കുമ്പോള്‍ ഐ പി എല്ലിലെ വാതുവെപ്പ് ആരോപണം അരങ്ങ് തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെയൊന്നും പഴി ഏറ്റെടുക്കാന്‍ താന്‍ ആളല്ലെന്നും ബി സി സി ഐയുടെ കാര്യങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നുണ്ടെന്നും സ്വയം വാദിച്ച് ശ്രീനിവാസന്‍ അധികാര സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. വാതുവെപ്പ് കേസില്‍ നിയോഗിച്ച സമിതിയുടെ അന്വേഷണം കഴിയും വരെ രാജി വെക്കാതെ പ്രസിഡന്റിന്റെ ചുമതലകളില്‍ നിന്നും മാറി നില്‍ക്കാമെന്ന “ഹൃദയ വിശാലത” ശ്രീനിവാസന്‍ കാണിച്ചപ്പോള്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ കൈയടിച്ച് സ്വീകരിച്ചു. ബി സി സി ഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ രാഷ്ട്രീയക്കാരുടെ കൂറും ശ്രീനിവാസനൊപ്പമായിരുന്നു. ഐ പി എല്ലില്‍ നിന്നും ബി സി സി ഐ വിട്ടുനില്‍ക്കണമെന്നും ബി സി സി ഐയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവശ്യത്തിന് പിന്തുണ നല്‍കാന്‍ പ്രവര്‍ത്തക സമിതിയില്‍ ആരുമുണ്ടായില്ല.

അതിനിടയില്‍, വാതുവെപ്പ് കേസില്‍ അറസ്റ്റിലായ 26 പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്(മക്കോക്ക) ചുമത്തി. ഭീകരരെ നേരിടാന്‍ കേന്ദ്രം കൊണ്ടുവന്നിരുന്ന ടാഡ നിയമത്തിന്റെ മറുപതിപ്പാണ് 1999ല്‍ കൊണ്ടുവന്ന ഈ നിയമം. കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമുണ്ട്. ഈ നിയമമനുസരിച്ച് ഒരാള്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാം. നിയമത്തിന് കീഴിലുള്ള കേസില്‍  മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. കേസിന്റെ വിചാരണ ഈ പ്രത്യേക നിയമപ്രകാരമുള്ള പ്രത്യേക കോടതിയുടെ പരിഗണനക്ക് വിടും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനും മറ്റ് ഇലക്‌ട്രോണിക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ഈ നിയമം അനുവദിക്കുന്നുണ്ട്. വാതുവെപ്പ് കേസില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനേയും സഹായി ഛോട്ടാ ഷക്കീലിനേയും ഡല്‍ഹി പോലീസ് കൂട്ടു പ്രതികളാക്കും. കേസ് അതിനനുസരിച്ച് മാറ്റത്തിന് വിധേയമാകുമെന്ന് ചുരുക്കം. “കളിക്കേസ്” “ഭീകര കേസാ”യി മാറുകയാണ്. ഇതെല്ലാം നല്‍കുന്ന സൂചന ജാമ്യത്തിന് ശ്രീശാന്തിന് കാത്തിരിക്കേണ്ടിവരുമെന്നാണ്. ശ്രീശാന്തിനേയും രാജസ്ഥാന്‍ റോയല്‍സിലെ മറ്റു മൂന്ന് താരങ്ങളേയും മെയ് 16നാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥന്‍ മെയ്യപ്പനും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിംഗിനും മറ്റ് ആറ് പേര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

മക്കൊക്ക നിയമം ഈ കേസില്‍ പ്രയോഗിക്കുന്നതിന് പിന്നില്‍ ചിലര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്ന രഹസ്യം പറച്ചിലുകള്‍ അണിയറയില്‍ കേള്‍ക്കുന്നുണ്ട്. അതല്ല, അധോലോക ശക്തികള്‍ക്ക് വാതുവെപ്പ് കേസിലുള്ള പങ്കാളിത്തം പൂര്‍ണമായും പുറത്തു കൊണ്ടുവരാനാണ് ശ്രമമെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ക്രിക്കറ്റിലെ അരുതായ്കകള്‍ തുടച്ചുനീക്കുകതന്നെ വേണം.

 

{In¡-änsâ Imcywam-y-·m-cp-sS I-fn-sb-¶ Jym-Xn D-­m-bn-cp-¶ {In-¡-än A-cp-Xm-¯-Xv ]-e-Xpw -S-¡p-t¼mÄ I-fn-sb kv-t-ln-¡p-¶-hÀ e-Ön-¨p I-e- Ip-n-¡p-I-bm-Wv. C-´y³ {In-¡-äv cw-K-s¯ am-{X-a-Ã, tem-I {In-¡-än-s-¯-s¶ n-b-{´n-¡m³ sIÂ-¸p-Å-Xm-Wv C-´y³ {In-¡-äv I¬-t{SmÄ t_mÀ-Uv (_n kn kn sF).  tIm-Sm-p-tIm-Sn tUm-f-dn-sâ ]-f-]-f-¸v- X-s¶-bm-Wv _n kn kn sF-¡v Cu A-[o-i-Xzw Â-Ip-¶-Xv. C-§-s-bp-Å _n kn kn sF-bp-sS Hm-a- k-´-Xn-bm-b sF ]n F A-c-§v X-IÀ-¯m-Sp-¶-Xn-p-Å Im-c-W-hpw a-säm-¶-Ã. {In-¡-än-s kv-t-ln-¡p-¶ P–tIm-Sn-I-fp-sS B-i-bm-`n-em-j-§Ä-s¡m-¯v D-bÀ-¶p {]-hÀ-¯n-¡m³ _n kn kn sF-¡v I-gn-bm-sX t]m-b-Xm-Wv hm-Xp-sh-¸-S-¡-ap-Å A-cp-Xm-bv-a-IÄ-¡v h-gn-sh-¨-Xv. hn-cp-² Xm-Xv-]-cy-§Ä, _-lp-tIm-Sn-IÄ C-d-¡m³ ti-jn-bp-Å {^m-ss©-kn-IÄ, I-fn-¡v ti-jw H-cp-¡-s¸-Sp-¶ hn-tm-Z tI-fn-IÄ, k-Xv-Im-c-§Ä, kn-n-am -Xm-c-§-fp-sS km-¶n-[yw F-¶n-h-sb-Ãmw {In-¡-än-s A-t[m-tem-I kzm-[o–§-fn-te-¡v h-en-¨n-g-¨ L-S-I-§-fm-Wv. sF ]n F-Ãn hm-Xp-sh-¸v -S-¡p-¶-Xm-bn  _n kn kn sF-¡v cm-Pym-´-c {In-¡-äv Iu¬-kn hy-à-am-b kq-N- Â-In-bn-cp-¶p. ]t£, _n kn kn sF A-Xv aq-Sn-sh-¡m-m-Wv {i-an-¨-sX-¶-Xv G-sd Ku-c-h-ap-Å-Xm-Wv. hm-Xp-sh-¸v X-S-bm-am-bn-cp-¶n-«pw _n kn kn sF {]-kn-Uâv F³ {io-n-hm-k³ A-Xn-mbn sN-dp-hn-cÂ- t]m-epw A–¡m³ X-¿m-dm-Im-¯- km-l-N-cy-¯n C-Xn A-t±-l-¯n-v Iq-Sn ]-¦p-s­-¶v B-sc-¦n-epw B-tcm-]n-¨m A-Xn-v A-h-sc Ip-ä-s¸-Sp-¯m-m-In-Ã. _n kn kn sF sk-{I-«-dn-bpw {S-j-d-dpw G-Xm-pw `-c-W-k-an-Xn Aw-K-§-fpw cm-Pn -sh-¨n-«pw {]-kn-Uâv Ip-ep-§n-bn-Ã.-Pq¬ c-­n-v sN-ss¶-bn _n kn kn sF-bp-sS A-Sn-b-´-c {]-hÀ-¯-I -k-an-Xn tbm-Kw -S-¡p-t¼mÄ sF ]n F-Ãn-se hm-Xp-sh-¸v B-tcm-]-Ww A-c-§v -X-IÀ-¡p-I-bm-bn-cp-¶p. F-¶m C-Xn-sâ-sbm-¶pw ]-gn G-sä-Sp-¡m³ Xm³ B-f-sÃ-¶pw _n kn kn sF-bp-sS Im-cy-§Ä an-I-¨ n-e-bn -S-¯p-¶p-s­-¶pw kz-bw hm-Zn-¨v {io-n-hm-k³ A-[n-Im-c -Øm-¯v A-Ån-¸n-Sn-¨n-cn-¡p-I-bm-bn-cp-¶p. hm-Xp-sh-¸v tI-kn n-tbm-Kn-¨ k-an-Xn-bp-sS A-tz-j-Ww I-gn-bpw -h-sc cm-Pn- sh-¡m-sX {]-kn-Uân-sâ Np-a-X-e-I-fn n-¶pw- am-dn nÂ-¡m-sa-¶ “lr-Z-b hn-im-e-X” {io-n-hm-k³ Im-Wn-¨-t¸mÄ {]-hÀ-¯-I-k-an-Xn Aw-K-§Ä -ssI-b-Sn-¨v kzo-I-cn-¨p. _n kn kn sF-bp-sS `m-K-am-bn {]-hÀ-¯n-¡p-¶ ap-gp-h³ cm-jv-{So-b-¡m-cp-sS Iq-dpw {io-n-hm-k-sm-¸-am-bn-cp-¶p. sF ]n F-Ãn n-¶pw _n kn kn sF hn-«p-nÂ-¡-W-sa-¶pw _n kn kn sF-bp-sS {]-hÀ-¯–§Ä tI-{µ kÀ-¡mÀ G-sä-Sp-¡-W-sa-¶p-ap-Å {In-¡-äv t{]-an-I-fp-sS B-h-iy-¯n-v ]n-´p-W Â-Im³ {]-hÀ-¯-I- k-an-Xn-bn B-cp-ap-­m-bn-Ã.-A-Xn-n-S-bnÂ, hm-Xp-sh-¸v tI-kn A-d-Ìnem-b 26 t]À-s¡-Xn-sc UÂ-ln t]m-eo-kv a-lm-cm-jv-{Sm I¬-t{SmÄ Hm-^v HmÀ-K-ss-kv-Uv ss{Iw B-Iv-Sv(-a-t¡m-¡) Np-a-¯n. -`o-I-c-sc t-cn-Sm³ tI-{µw sIm-­p-h-¶n-cp-¶ Sm-U n-b-a-¯n-sâ a-dp-]-Xn-¸m-Wv 1999 sIm-­p-h-¶ Cu n-b-aw. Ip-ä-]-{Xw k-aÀ-¸n-¡m³ 90 Zn-h-k-s¯ k-a-b-ap-­v. Cu n-b-a-a-p-k-cn-¨v H-cmÄ-¡v A-©v hÀ-j-sa-¦n-epw X-S-hp-in-£ e-`n-¡mw. n-b-a-¯n-v Io-gn-ep-Å tI-kn  ap³-IqÀ Pm-ayw e-`n-¡n-Ã. tI-kn-sâ hn-Nm-c-W Cu {]-tXy-I n-b-a-{]-Im-c-ap-Å {]-tXy-I tIm-S-Xn-bp-sS ]-cn-K-W–¡v hn-Spw. Nn-e -{]-tXy-I km-l-N-cy-§-fn t^m¬ kw-`m-j-W-§Ä tNmÀ-¯p-¶-Xn-pw a-äv C-e-Iv-t{Sm-Wn-¡v kw-hn-[m–§Ä D-]-tbm-K-s¸-Sp-¯m-pw Cu n-b-aw A-p-h-Zn-¡p-¶p-­v. hm-Xp-sh-¸v tI-kn A-t[m-tem-I m-b-I³ Zm-hq-Zv C-{_m-ln-an-t-bpw k-lm-bn tOm-«m j-¡o-en-t-bpw UÂ-ln t]m-eo-kv Iq-«p {]-Xn-I-fm-¡pw. tI-kv A-Xn–p-k-cn-¨v am-ä-¯n-v hn-t[-b-am-Ip-sa-¶v Np-cp-¡w. “I-fn-t¡-kv” “`o-I-c tI-km”bn am-dp-I-bm-Wv. C-sX-Ãmw Â-Ip-¶ kq-N- Pm-ay¯nv {ioim-´nv Im-¯n-cn-t¡-­n-h-cp-sa-¶m-Wv. {io-im-´n-t-bpw cm-P-Øm³ tdm-bÂ-kn-se a-äp aq-¶v Xm-c-§-tf-bpw sa-bv 16-m-Wv UÂ-ln t]m-eo-kv A-d-Ìv sN-bv-X-Xv. C-tX tI-kn A-d-Ìn-em-b sN-ss¶ kq-¸À Inw-Kv-kv D-S-a Kp-cp-m-Y³ sa-¿-¸-pw t_m-fn-hp-Uv -S³ hn-µp [m-cm knw-Kn-pw a-äv B-dv t]À-¡pw Pm-ayw e-`n-¨n-«p-­v.-  a-s¡m-¡ n-b-aw Cu tI-kn {]-tbm-Kn-¡p-¶-Xn-v ]n-¶n Nn-eÀ-¡v n-£n-]v-X Xm-Xv-]-cy-§Ä D-s­-¶ c-l-kyw ]-d-¨n-ep-IÄ A-Wn-b-d-bn tIÄ-¡p-¶p-­v. A-X-Ã, A-t[m-tem-I i-àn-IÄ-¡v hm-Xp-sh-¸v tI-kn-ep-Å ]-¦m-fn-¯w ]qÀ-W-am-bpw ]p-d-¯p sIm-­p-h-cm-m-Wv {i-a-sa-¦n A-Xv XoÀ-¨-bm-bpw kzm-K-XmÀ-l-am-Wv. {In-¡-än-se A-cp-Xm-bv-I-IÄ Xp-S-¨po-¡p-I-X-s¶ th-Ww.

Latest