സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

Posted on: June 5, 2013 11:52 pm | Last updated: June 5, 2013 at 11:52 pm
SHARE

gold coinsമുംബൈ: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായാണ് വര്‍ധിപ്പിച്ചത്. അഞ്ച് മാസത്തിനിടയില്‍ രണ്ടാം തവണയാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ മാസത്തില്‍ സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടായതോടെ ഇറക്കുമതി കുത്തനെ ഉയര്‍ന്നിരുന്നു. തീരുവ കൂട്ടുന്നതോടെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരും. സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഇറക്കുമതി കുറയ്ക്കാന്‍ സ്വര്‍ണ്ണ നാണയം വില്‍ക്കുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.