പ്രവാസി ഇന്ത്യന്‍ ചലച്ചിത്രമേള തുടങ്ങി

Posted on: June 5, 2013 11:29 pm | Last updated: June 5, 2013 at 11:29 pm
SHARE

ദോഹ: പ്രവാസി ദോഹയുടെ 18ാമത് ഇന്ത്യന്‍ ചലച്ചിത്രമേള ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തുടങ്ങി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ഉപദേശകന്‍ മൂസ്സ സൈനുല്‍ മൂസ്സ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് പ്രതിനിധി ശ്രീനിവാസ ്‌സന്താനം, മലയാളി സംവിധായകന്‍ ഫാറൂഖ് അബ്ദുറഹ്മാന്, ഛായ അറോറ തുടങ്ങിയവര്‍ പങ്കെടുത്തു.