താനും ചെന്നിത്തലയും ഒരു വഴിക്കെന്ന് മുഖ്യമന്ത്രി

Posted on: June 5, 2013 8:41 pm | Last updated: June 5, 2013 at 8:41 pm
SHARE

oommen chandy press meetതിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും താനും രണ്ടു വഴിക്കല്ല ഒരു വഴിക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുവരും രണ്ടു വഴിക്കാണെന്ന് ചെന്നിത്തല പറയില്ലെന്നും താനും ചെന്നിത്തലയും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. അതുസംബന്ധിച്ച് തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. ചെന്നിത്തലയുമായി ആലോചിച്ചാണ് ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിമുതല്‍ ബുധനാഴ്ചത്തെ സാധാരണ മന്ത്രിസഭാ യോഗത്തിന് പുറമെ വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.