പനി: രണ്ട് മരണം കൂടി; 84 പേര്‍ക്ക് ഡങ്കി സ്ഥിരീകരിച്ചു

Posted on: June 5, 2013 8:16 pm | Last updated: June 5, 2013 at 8:16 pm
SHARE

fever thermometerതിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. ഡങ്കിപ്പനി ബാധിച്ച് എറണാകുളത്തും കോട്ടയത്തുമാണ് രണ്ട് പേര്‍ മരിച്ചത്. ഇന്ന് 84 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 45 പേര്‍ക്ക് ഡങ്കി സ്ഥിരീകരിച്ചു. 18,084 പേര്‍ ഇന്ന് പനിക്ക് ചികിത്സ തേടിയതായും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

പകര്‍ച്ചപ്പനി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജുകളില്‍ ഇനിമുതല്‍ രാവിലെ എട്ട് മുതല്‍ രണ്ട് വരേയും വൈകീട്ട് നാല് മുതല്‍ എട്ട് വരേയും ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കും. അഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലായി മെഡിസിന്‍, ശിശുരോഗം എന്നിവയിലായി 50 ഡോക്ടര്‍മാരേയും 25 ലാബ് ടെക്‌നീഷ്യന്മാരേയും നിയമിക്കും. പകര്‍ച്ചപ്പപനി പ്രതിരോധത്തിനായി മെഡിക്കല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപയും അനുവദിച്ചു.