മിഅറാജ് അനുസ്മരണം

Posted on: June 5, 2013 6:26 pm | Last updated: June 5, 2013 at 6:26 pm
SHARE

കുവൈത്ത്: ഐ.സി.എഫ്. സംഘടിപ്പിക്കുന്ന ‘ഇസ്‌റാഅ്-മിഅറാജ്’ അനുസ്മരണ സംഗമം ജൂണ്‍ 7ന് നടക്കും. ഫര്‍വാനിയയില്‍ ഐ.സി.എഫ്. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. വൈകീട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിക്കും. 
‘ഇസ്‌റാഅ് മിഅ്‌റാജ്; ചരിത്രവും പശ്ചാത്തലവും’ എന്ന വിഷയം അവതരിപ്പിച്ച് പ്രമുഖ പണ്ഡിതന്‍ അഹ്മദ് സഖാഫി കാവനൂര്‍ പ്രഭാഷണം നടത്തും. ദുആ സംഗമത്തോടെ പരിപാടി സമാപിക്കും.