ഐ.സി.എഫ്. ”ധര്‍മ്മാരവം” പരിപാടി വെള്ളിയാഴ്ച

Posted on: June 5, 2013 6:21 pm | Last updated: June 5, 2013 at 6:21 pm
SHARE

കുവൈത്ത്: ‘ധര്‍മ്മപതാകയേന്തുക’ എന്ന പ്രമേയവുമായി ഐ.സി.എഫ്. നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായ ‘ധര്‍മ്മാരവം’ ജൂണ്‍ 7ന് അഞ്ചു കേന്ദ്രങ്ങളില്‍ നടക്കും. ശാഖ, സെന്‍ട്രല്‍ കമ്മിറ്റികളുടെ പുനഃസംഘടനക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള സമഗ്ര പരിശീലന പരിപാടിയാണ് ‘ധര്‍മ്മാരവം’. 
ശുക്കൂര്‍ കൈപ്പുറം, അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, മമ്മു മുസ്‌ലിയാര്‍, അഡ്വ. തന്‍വീര്‍ എന്നിവര്‍ യഥാക്രമം കുവൈത്ത് സിറ്റി, ഫഹാഹീല്‍, ജഹ്‌റ, ഫര്‍വാനിയ, ജലീബ് എന്നീ സെന്‍ട്രലുകളില്‍ പരിപാടിക്ക് നേതൃത്വം നല്‍കും. അബുല്‍ഹകീം ദാരിമി, സയ്യിദ് ഹബീബ് ബുഖാരി, അബ്ദുന്നാസര്‍ സി.കെ., അബ്ദുല്ലത്തീഫ് സി.ടി., അബൂമുഹമ്മദ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ ധര്‍മാരവം ഉദ്ഘാടനം ചെയ്യും.