ഒബാമയുടെ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു

Posted on: June 5, 2013 5:43 pm | Last updated: June 5, 2013 at 6:16 pm
SHARE

US-national-security-advi-006

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലോണ്‍ തല്‍സ്ഥാനത്തുനിന്നും രാജിവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് പകരം ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കയുടെ പ്രതിനിധിയായ സുസാന്‍ റൈസ് ആയിരിക്കും പുതിയ ഉപദേഷ്ടാവ്. ഒബാമ അധികാരമേറ്റ ശേഷം സര്‍ക്കാറിന്റെ സുപ്രധാന നയങ്ങളില്‍ പ്രധാനപങ്കാണ് ഡോണിലോണ്‍ വഹിച്ചിരുന്നത്.
ഒബാമയുടെ വിശ്വസ്തനായാണ് ഡോണിലോണ്‍ അറിയപ്പെടുന്നത്.