മുന്‍ ക്രിക്കറ്റ് താരം ബാലന്‍ പണ്ഡിറ്റ് അന്തരിച്ചു

Posted on: June 5, 2013 5:17 pm | Last updated: June 5, 2013 at 5:26 pm
SHARE

കൊച്ചി: കേരള ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ ബാലന്‍ പണ്ഡിറ്റ് (89) അന്തരിച്ചു. വടക്കന്‍ പറവൂരിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരളാ ടീമിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച പണ്ഡിറ്റ് ഒരു ഡബിള്‍ സെഞ്ച്വറി അടക്കം അഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ട് അദ്ദേഹം: ഇംഗ്ലീഷ് ക്രിക്കറ്റില്‍ ലങ്കാഷയറിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.