Connect with us

Kerala

ആംവേ അറസ്റ്റ് നിയമാനുസൃതമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

amway

കല്‍പ്പറ്റ: ആംവെ മേധാവികളെ അറസ്റ്റ് ചെയ്തത് നിയമാനുസൃതമാണെന്ന് ആംവെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണ നടത്തിയ ഡി വൈ എസ് പി ദാമോദരന്‍ എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

ആംവെ ഇന്ത്യയുടെ ചെയര്‍മാനായ അമേരിക്കക്കാരനായ പിങ്ക്‌നി സ്‌കോട്ട് വില്യം ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരുടെ അറസ്റ്റ് ചെയ്തത് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്. ഇവരുടെ പ്രവര്‍ത്തനം മണിചെയിന്‍ മാതൃകയിലാണ്. അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 20നാണ് കോഴിക്കോട് വെച്ച് ആംവെ മോധാവികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് വരുന്നതില്‍ നിന്ന് തടയുമെന്നായിരുന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നത്.