മാവോവാദികളെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് മുന്നോട്ട് വരണം:പ്രധാനമന്ത്രി

Posted on: June 5, 2013 12:16 pm | Last updated: June 5, 2013 at 12:16 pm
SHARE

manmohanന്യൂഡല്‍ഹി: രാജ്യത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന നക്‌സലിസത്തെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം(എന്‍സിടിസി) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ 34 നക്‌സല്‍ ബാധിത മേഖലയകളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.എന്‍സിടിസിക്കെതിരെ നേരത്തെ തന്നെ രംഗത്തുള്ള മമതാ ബാനര്‍ജിയും തമിഴ്്‌നാട് മുഖ്യമന്ത്രി ജയലളിതയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.