എംഎം മണിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാം

Posted on: June 5, 2013 11:46 am | Last updated: June 5, 2013 at 4:00 pm
SHARE

MM-Mani-കൊച്ചി: എം.എം മണിക്ക് ഉപാധികളോടെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കാം. സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഹൈക്കോടതി മണിക്ക് ഇളവ് അനുവദിച്ചത്. ഈ മാസം 6 മുതല്‍ 11വരെയാണ് ഇളവ് അനുവദിച്ചത്. ഒമ്പതിനാണ് സഹോദരിയുടെ മകളുടെ വിവാഹം.മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് മണിക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.