തെരഞ്ഞെടുപ്പ് ചുമതല മോഡിക്ക് നല്‍കാന്‍ അദ്വാനി സമ്മതിച്ചു

Posted on: June 5, 2013 10:04 am | Last updated: June 5, 2013 at 10:06 am
SHARE

lk adwaniന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നരേന്ദ്രമോഡിക്ക് നല്‍കാന്‍ എല്‍.കെ അദ്വാനി സമ്മതിച്ചു.പ്രത്യേക തെരഞ്ഞൈടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. രാജ്‌നാഥ് സിംങുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്വാനി നരേന്ദ്രമോഡിക്ക് പ്രചരണ ചുമതല മോഡിക്ക് നല്‍കാന്‍ സമ്മതിച്ചത്.നേരത്തെ ഗഡ്കരിയെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ആക്കണമെന്നായിരുന്നു അദ്വാനിയുടെ ആവശ്യം.ഈ ആവശ്യത്തില്‍ നിന്നാണ് അദ്വാനി പിന്മാറിയത്.