മെസിയെ സഹായിക്കുക ലക്ഷ്യം: നെയ്മര്‍

Posted on: June 5, 2013 7:44 am | Last updated: June 5, 2013 at 7:47 am

neymarബാഴ്‌സലോണ: ലോക ഫുട്‌ബോളില്‍ ലയണല്‍ മെസിക്ക് മികച്ച താരമായി തുടരുവാനുള്ള സഹായം നല്‍കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്- ബാഴ്‌സലോണ ക്ലബ്ബിന്റെ തട്ടകത്തില്‍ അറുപതിനായിരത്തോളം വരുന്ന ക്ലബ്ബ് അനുയായികള്‍ക്ക് മുന്നില്‍ നെയ്മര്‍ പറഞ്ഞു.
ബാഴ്‌സയുമായി അഞ്ച് വര്‍ഷ കരാറൊപ്പിട്ട ബ്രസീല്‍ യുവ വിസ്മയം തന്റെ മാന്ത്രികത പ്രദര്‍ശിപ്പിച്ചു കൊണ്ട് ബാഴ്‌സ ജഴ്‌സിയില്‍ അവതരിച്ചു. 57 ദശലക്ഷം യൂറോയ്ക്കാണ് ട്രാന്‍സ്ഫര്‍ നടന്നിരിക്കുന്നതെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോസഫ് ബാടോമി വ്യക്തമാക്കി.
ബാഴ്‌സലോണ ഒരു ക്ലബ്ബ് എന്നതിലുപരി മെസി കളിക്കുന്നയിടമാണ് തനിക്ക്. ലോകഫുട്‌ബോളിലെ മികച്ച കളിക്കാര്‍ക്കൊപ്പം പന്ത് തട്ടാനുള്ള ഭാഗ്യം കൈവന്നിരിക്കുകയാണ്. ലോകഫുട്‌ബോളിലെ മികച്ച താരമായ മെസിയെ അടുത്തു നിന്ന് കാണാന്‍ സാധിക്കുന്നതും ഭാഗ്യമാണ് – നെയ്മര്‍ പറഞ്ഞു.