വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ഇന്ന് തീരുമാനിക്കും

Posted on: June 5, 2013 7:18 am | Last updated: June 5, 2013 at 3:08 pm
SHARE

vs 2തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ പുതിയ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി പത്രത്തിലെ പ്രമുഖനായ ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വ്യക്തിയാണ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് വരികയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് പേഴ്‌സണല്‍സ്റ്റാഫ് അംഗങ്ങളായ എ.സുരേഷ്, വി.കെ ശശിധരന്‍,കെ.ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.