ചിറ്റൂരില്‍ ലക്ഷങ്ങളുടെ വാതുവെപ്പുമായി കോഴിപ്പോര്

Posted on: June 5, 2013 12:25 am | Last updated: June 5, 2013 at 12:25 am
SHARE

ചിറ്റൂര്‍: താലൂക്കിന്റെ കിഴക്കന്‍മേഖലയില്‍ ഞായറാഴ്ച ഉള്‍പ്പടെ പൊതു അവധിദിവസങ്ങളില്‍ ലക്ഷങ്ങളുടെ വാതുവെപ്പുമായി കോഴിപ്പോര് നടത്തല്‍ പതിവായിരിക്കുകയാണ്. 
കോഴിയങ്കത്തിനായി മോഹവില നല്‍കി പത്തുകോഴികളുംവാഹനങ്ങളില്‍ ഒളിപ്പിച്ചുകൊണ്ടുവരികയാണ്. പത്തുവര്‍ ഇതിനുശേഷം തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ പാലക്കാട്,ഇടുക്കി ജില്ലകളിലാണ് കോഴിയങ്കം അരങ്ങേറുന്നത്. ഒന്നോ രണ്ടോമാസം കൂടുമ്പോള്‍ നാമമാത്രമായ സ്ഥലങ്ങളില്‍ മാത്രമാണ് പോലീസ് കോഴിയങ്കം പിടികൂടുന്നത്. കോഴിപ്പോരില്‍ പങ്കെടുക്കാന്‍ ആഡംബര കാറുകളില്‍ ലക്ഷങ്ങളുമായാണ് വാതുവെപ്പിനെത്തുന്നത്. ഉടുമല്‍പ്പേട്ട,കിണത്തുകടവ്,പൊള്ളാച്ചി,മടത്തികുളം,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍പേര്‍ എത്തുന്നത്. ഇവര്‍ക്കു തോപ്പുകളിലും മറ്റും രഹസ്യതാമസത്തിന് സൗകര്യമൊരുക്കാന്‍ ഇടനിലക്കാരുമുണ്ട്. ഇവര്‍ക്ക് വാതുവെപ്പിനെത്തുന്നവര്‍ നല്ല പ്രതിഫലവും നല്‍കാറുണ്ട്.——കോഴിപ്പോര് നടക്കുന്നതിന് നാലുപാടും കാവല്‍ക്കാരെ നിര്‍ത്താറുണ്ട്. ഈ സ്ഥലത്തു തദ്ദേശവാസികളെ കടത്തിവിടാറുമില്ല. വാഹനം സഞ്ചരിക്കാന്‍ മാര്‍ക്ഷമില്ലാത്ത തോപ്പുകളിലായിരിക്കും കോഴിപ്പോര് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഗോപാലപുരത്തിന് സമീപത്ത് നടത്തുന്ന കോഴിയങ്കം നടന്ന സ്ഥലത്തുനിന്നും ഒരു പോലീസുകാരനെ പിടികൂടിയ സം’വം നടന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് മീനാക്ഷിപുരം രാമര്‍പണ്ണയില്‍ കോഴിയങ്കം പിടികൂടിയത്.—ഈ സ്ഥലത്തുനിന്നും പതിനൊന്ന് കൊത്തുകോഴികളും 16,000 രൂപയും പിടിച്ചെടുത്തിരുന്നു.