മന്ത്രിസഭാ രണ്ടാം വാര്‍ഷികം; മൊബൈല്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി

Posted on: June 5, 2013 12:25 am | Last updated: June 5, 2013 at 12:25 am
SHARE

പാലക്കാട്: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ലയിലെത്തിയ മൊബൈല്‍ എക്‌സിബിഷന്‍ രണ്ട് ദിവസത്തെ പര്യടനം മണ്ണാര്‍ക്കാട് പൂര്‍ത്തിയാക്കി. അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ. ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി. അഹമ്മദ് അഷ്‌റഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് പാലക്കല്‍, ബ്ലോക്ക് മെമ്പര്‍മാരായ ജോര്‍ജ്ജ് തച്ചമ്പാറ, ഷീല തോമസ്, കിട്ടത്ത് ശാന്തകുമാരി, ഹുസൈന്‍ കോളശ്ശേരി, തങ്കമ്മ ജോസഫ്, മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴ, അംഗം റഫീക്ക നെല്ലിപ്പുഴ എന്നിവര്‍ പങ്കെടുത്തു. നേരത്തെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയ പ്രദര്‍ശനം ഷാഫി പറമ്പില്‍ എം എല്‍ എ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, കലക്ടറുടെ അധികചുമതല വഹിക്കുന്ന എ —ഡി എം കെ ഗണേശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംസ്ഥാനം കൈവരിച്ച മികച്ച വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നത്. ഇതിന് പുറമെ വികസന ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും മെയ് 18 ന് യാത്ര തിരിച്ച മൊബൈല്‍ എക്‌സിബിഷന്‍ രണ്ട് ദിവസത്തെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി മലപ്പുറത്തേക്ക് തിരിച്ചു.