Connect with us

Malappuram

ടി കെ രമാദേവി കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Published

|

Last Updated

എടപ്പാള്‍: കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി കെ രമാദേവിയെ തിരഞ്ഞെടുത്തു. രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 വോട്ടുകള്‍ ടി കെ രമാദേവിക്കും അഞ്ച് വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി പി എമ്മിലെ സി ജമീലക്കും ലഭിച്ചു.
കോണ്‍ഗ്രസിന്റെ ആറും ലീഗിന്റെ നാലും സ്വതന്ത്രനായ പി പി പീതാംബരന്റേതുള്‍പ്പെടെയാണ് പതിനൊന്ന് വോട്ടുകള്‍ ടി കെ രമാദേവിക്ക് ലഭിച്ചത്. പൊന്നാനി സെയില്‍സ് ടാക്‌സ് ഓഫീസര്‍ ബാബു യൂസുഫായിരുന്നു റിട്ടേണിംഗ് ഓഫീസര്‍. തിരഞ്ഞെടുപ്പ് ധാരണ അനുസരിച്ച് കോണ്‍ഗ്രസും ലീഗും സ്ഥാനങ്ങള്‍ വെച്ചുമാറുന്നതിന്റെ ഭാഗമായി നേരത്തെ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗും രാജിവെച്ചിരുന്നു.
പിന്നീട് പ്രസിഡന്റായി ലീഗിലെ റഷീദ് കാടഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രസ്തുത വിഷയത്തില്‍ ഡി സി സി നേതൃത്വം ഇടപെടുകയും എ ഗ്രൂപ്പിലെ ടി കെ രമാദേവിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ആറംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ഡി സി സി നേതൃത്വവുമായി ഐ ഗ്രൂപ്പ് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുകയുമായിരുന്നു.

Latest