Connect with us

Malappuram

മാലിന്യ നിര്‍മാര്‍ജനത്തിന് നിസാര്‍ ആശുപത്രിക്ക് ഒന്നാം സ്ഥാനം

Published

|

Last Updated

വളാഞ്ചേരി: മലിനീകരണ നിയന്ത്രണത്തില്‍ വളാഞ്ചേരി നിസാര്‍ ആശുപത്രിക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇത് രണ്ടാംതവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാകുന്നത്. 
ആശുപത്രിയിലെ ഖര, ദ്രവ്യ മാലിന്യങ്ങള്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റിലൂടെ ശുദ്ധീകരിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന ഒന്നര ലക്ഷം മലിന ജലമാണ് ഈ സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിക്കുന്നത്. ആശുപത്രിയിലെ ഖര മാലിന്യങ്ങള്‍ പ്ലാന്റിലൂടെ ശുദ്ധീകരിച്ച് അവശിഷ്ടം വളമാക്കി മാറ്റുകയും ചെയ്യുന്നു. 75 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വര്‍ഷം മുമ്പാണ് ഈ മലിനീകരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മാസം തോറും അധികൃതര്‍ മാറ്റിവെക്കുന്നു. കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുമെന്ന് ആശുപത്രിക്ക് വേണ്ടി ജനറല്‍ മാനേജര്‍ പ്രൊഫ.കെ പി ഹസന്‍, മാനേജര്‍ പി വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം നിസാര്‍, പര്‍ച്ചേസ് മാനേജര്‍ എന്‍ അസൈനാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.